മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം, അഭിഭാഷകനെ കൊലപ്പെടുത്തി, അയൽവാസികൾ കസ്റ്റഡിയിൽ
Saturday 07 March 2020 2:06 PM IST
ചെങ്ങന്നൂർ: മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ അഭിഭാഷകൻ കൊല്ലപ്പെട്ടു. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ്(66) അയൽവാസികളുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുത്തൻകാവിന് സമീപത്തായിരുന്നു എബ്രഹാം വർഗീസ് സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തിയതോടെ സമീപവാസികളുമായി തർക്കമുണ്ടായി. തുടർന്ന് ഇരുചക്രവാഹനത്തിൽ തിരിച്ചുപോവുകയായിരുന്ന എബ്രഹാമിനെ പിന്തുടർന്നെത്തിയ രണ്ടുപേർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.