"ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഈ രോഗം ഇല്ലാതാക്കും,​ മരണത്തിനും വിനാശത്തിനും ഇടയിൽ രാജ്യങ്ങൾ പോരാടും" നോവലിലെ പരാമർശം കൊറോണയെക്കുറിച്ചോ?​

Saturday 07 March 2020 10:51 PM IST

ചൈനയിൽ തുടക്കമിട്ട് ലോകമാകെ ആശങ്ക പടർ‌ത്തി പടരുന്ന കൊറോണ വൈറസിനെക്കുറിച്ച് ( കോവിഡ് 19)​ വർങ്ങൾക്ക് മുമ്പ് തന്നെ ചില നോവലുകലിൽ പ്രവചിച്ചിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. സിൽവിയാ ബ്രൗണിന്റ എൻഡ് ഓഫ് ഡെയ്സ്,​ ഡീൻ കൂൻട്സിന്റെ ദ ഐയ്സ് ഓഫ് ഡാർക്നെസ് എന്നീ നോവലുകളിൽ വർകൊറോണയ്ക്ക് സമാനമായ രോഗത്തെക്കുറിച്ച് പ്രവചനമുണ്ടായിരുനന്നതായാണ് വാർത്തകൾ. ഇപ്പോഴിതാ മറ്റൊരു പുസ്തകത്തിലും രോഗത്തെക്കുറിച്ച് പരമാർ‌ശമുള്ളതായി റിപ്പോർ‌ട്ടുകൾ പുറത്തുവന്നിട്ടുണ്ട്.. പ്രശസ്‍ത അമേരിക്കൻ എഴുത്തുകാരനായ സ്റ്റീഫൻ കിംഗിന്റെ 'ദി സ്റ്റാൻഡ്' എന്ന നോവലിലാണ് രോഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.. 16 വർഷം മുമ്പ് ഇറങ്ങിയ നോവലാണിത്. ഹൊറർ, സസ്‌പെൻസ്, ഫാന്റസി നോവലുകളുടെ രചയിതാവാണ് സ്റ്റീഫൻ കിംഗ്..

കൊറോണ വൈറസുമായി സാമ്യമുള്ള ക്യാപ്ടൻ ട്രിപ്പുകൾ എന്ന സൂപ്പർ ഫ്ലൂ പൊട്ടിപ്പുറപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ് ഈ ഹൊറർ ഫാന്റസി നോവലിൽ പറയുന്നത്. ക്യാപ്റ്റൻ ട്രിപ്പുകൾ എന്ന പകർച്ചവ്യാധിക്ക് കൊറോണ വൈറസുമായി പലരീതിയിലും സാമ്യതയുണ്ട്. ഇത് ആഗോള ജനസംഖ്യയെ ബാധിക്കുന്ന ഒരു വൈറസാണെന്നും തുടക്കത്തിൽ കുറഞ്ഞത് 3.3 ശതമാനം ആളുകളെയെങ്കിലും ഇത് ഇല്ലാതാക്കുന്നുവെന്നുമാണ് നോവലിലുള്ളത്.. കൊറോണ വൈറസ് പോലെ, ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനാൽ ന്യൂമോണിയ അല്ലെങ്കിൽ സീസണൽ ഇൻഫ്ലുവൻസയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ആളുകളിൽ ഉണ്ടാക്കുന്നത് എന്നും നോവലിൽ വിവരിക്കുന്നു.

ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഇല്ലാതാക്കുന്ന ഈ അസുഖം സാധാരണക്കാർക്ക് വിശദീകരിക്കാനാവാത്തവിധം പരിഭ്രാന്തി പരത്തുന്ന അവസ്ഥയുണ്ടാക്കും.. നായകനായ റാൻ‌ഡാൽ ഫ്ലാഗിന്റെ വീക്ഷണകോണിൽ നിന്ന് പകർച്ചവ്യാധി ബാധിച്ച ലോകത്തെ മനസിലാക്കാൻ അദ്ദേഹം വായനക്കാരെ പ്രേരിപ്പിക്കുന്നു. പേരിടാത്ത, തിരിച്ചറിയപ്പെടാത്ത വൈറസിനെ ഇതിൽ പ്രോജക്റ്റ് ബ്ലൂ എന്നും, പിന്നീട് ക്യാപ്റ്റൻ ട്രിപ്പുകൾ എന്നും വിളിക്കുന്നു. വ്യാപകമായ മരണത്തിനും വിനാശത്തിനും ഇടയിൽ രാജ്യങ്ങൾ വിഭവങ്ങൾക്കായി പോരാടുന്നതും അതിൽ കാണാം.