ബോഡി ഷെയ്‌മിങ്ങിനെതിരെ പ്രതിഷേധം,​ സംഗീതപരിപാടിക്കിടെ വസ്ത്രമുരിഞ്ഞ് ഗ്രാമിജേതാവ്

Wednesday 11 March 2020 7:55 PM IST

സംഗീതപരിപാടിക്കിടെ വസ്ത്രമുരിഞ്ഞ് ഗ്രാമി അവാർഡ് ജേതാവ് ബില്ലി എലിഷിന്റെ പ്രതിഷേധം.. കവിഞ്ഞ ദിവസം മിയാമിയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് ബില്ലി എലിഷ് പ്രതിഷേധിച്ചത്. ബോഡി ഷെയ്മിങ്ങിന് എതിരെയായിരുന്നു പതിനെട്ടുകാരിയായ ഗായികയുടെ പ്രതിഷേധം.

എന്റെ ശരീരം കാണാത്തവർ എന്നെയും എന്റെ ശരീരത്തെയും വിമർശിക്കുന്നത് എന്തിനാണെന്ന് ബില്ലി ചോദിക്കുന്നു. ആളുകളെ അവരുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തരും കാണുന്നത്. എന്റെ ശരീരം നിങ്ങളെ എന്തിനാണ് പ്രകോപിപ്പിക്കുന്നത്. നിങ്ങൾ എന്നെക്കുറിച്ചു പറയുന്നതിന്റെ എനിക്കില്ല. നിങ്ങൾ എന്നെക്കുറിച്ച് പറയുന്നതല്ല എന്റെ വില നിശ്ചയിക്കുന്നതെന്നും ബില്ലി പറഞ്ഞു.

ഈ വർഷത്തെ ഗ്രാമി വേദിയിൽ അഞ്ചു പുരസ്കാരങ്ങൾ നേടിയാണ് ബില്ലി എലിഷ് തിളങ്ങിയത്. റെക്കോർഡ് ഓഫ് ദി ഇയർ, ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ്, ആൽബം, സോങ് ഓഫ് ദി ഇയർ എന്നീ വിഭാഗങ്ങളിലായിരുന്നു ബില്ലിയുടെ പുരസ്കാര നേട്ടം.