ഹരികൃഷ്ണൻസിന് രണ്ടു ക്ലൈമാക്സ് മാത്രം, എന്നാൽ ഇതിന്റെ ക്ലൈമാക്സുകൾ പറഞ്ഞാൽ തീരില്ല!
വ്യത്യസ്തമായ ക്ലൈമാക്സുകൾ കൊണ്ടു ശ്രദ്ധേയമായ സിനിമയാണ് മോഹൻലാലും മമ്മൂട്ടിയും നായകൻമാരായി എത്തിയ ഹരികൃഷ്ണൻസ് എന്ന ചിത്രം. ജൂഹി ചൗള മലയാളത്തിൽ ആദ്യമായി നായികയായെത്തിയ ചിത്രത്തിന് രണ്ട് ക്ലൈമാക്സുകളാണ് സംവിധായകൻ ഫാസിൽ ഒരുക്കിയത്. എന്നാൽ ക്ലൈമാക്സുകളിൽ റെക്കാഡ് തീർക്കുകയാണ് ശ്രീലങ്കയിൽ നിന്നുള്ള വണ്ടർ ക്രിസ്റ്റൽ എന്ന ബാലസാഹിത്യകൃതി.
സിബിൽ വെറ്റസിങ്കെ എന്ന ബാലസാഹിത്യകാരിയാണ് കുട്ടികളിൽ അദ്ഭുതം നിറയ്ക്കുന്ന പുസ്തകത്തിന്റെ രചയിതാവ്. കുട്ടികളിലെ ഭാവനയ്ക്കനുസരിച്ച് കഥയുടെ ക്ലൈമാക്സ് തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ രചന. കുട്ടികളിലെ ഭാവനയും ചിന്തയുമൊക്കെ വളർത്താനാണ് ഇതിലൂടെ എഴുത്തുകാരി ലക്ഷ്യമിടുന്നത്. കഥയെഴുത്തിലൂടെയും ചിത്രംവരച്ചും കുട്ടികൾക്ക് കഥ പൂർത്തിയാക്കാം. കുട്ടികള്‍ കഥ
ഇതുവരെ 1250 വ്യത്യസ്ത ക്ലൈമാക്സുകളാണ് ഈ പുസ്തകത്തിനുള്ളത്. ഇരുപതിനായിരം പൂർത്തീകരിക്കാത്ത ക്ലൈമാക്സുകളും പുസ്തകത്തിനുണ്ട്. ശ്രീലങ്കയിലെ അറിയപ്പെടുന്ന ബാലസാഹിത്യകാരിയായ സിബില്‍ വെറ്റസിങ്കെയുടെ പല കൃതികളും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.