വെയിൽ നാളെ പൂർത്തിയാകും; പ്ലസ് ടു വിദ്യാർത്ഥിയായി ഷെയ് ൻ നിഗം
നവാഗതനായ ശരത് രചനയും സംവിധാനവും നിർവഹിക്കുന്ന വെയിലിന്റെ ചിത്രീകരണം നാളെ ഇരിങ്ങാലക്കുടയിൽ പൂർത്തിയാകും. ചിത്രത്തിൽ പ്ലസ് ടു വിദ്യാത്ഥിയായാണ് ഷെയ് ൻ നിഗം അഭിനയിക്കുന്നത്. സിദ്ധാർത്ഥ് എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്ലസ് ടു വിദ്യാർത്ഥിയായി ഷെ യ് ൻ നിഗം എത്തുന്നത് ഇതാദ്യമാണ്. ഇരുപതുവയസിലും പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർത്ഥിയാണ് സിദ്ദാർത്ഥ്. പഠനശേഷമുള്ള ജീവിതവും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. പുതുമുഖം സോനയാണ് നായിക.ശ്രുതി എന്ന കഥാപാത്രത്തെയാണ് സോന അവതരിപ്പിക്കുന്നത്. ഗുഡ് വിൽ എന്റർടെയ് ൻമെൻസിന്റെ ബാനറിൽ ജോബി ജോർജാണ് വെയിൽ നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, ജയിംസ് ഏലിയാസ്, ശ്രീരേഖ, മെറിൻ ജോസ് , സുധികോപ്പ എന്നിവരാണ് മറ്റു താരങ്ങൾ. ഷാസ് മുഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനങ്ങൾ - വിനായക് ശശികുമാർ, അൻവർ അലി. സംഗീതം - പ്രദീപ് കുമാർ.