കൊറോണ പ്രതിരോധത്തിനായി സ്വന്തം ഫാക്ടറിയിൽ വെൻറിലേറ്റർ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര

Monday 23 March 2020 2:02 PM IST

മുംബയ്: കൊറോണ വൈറസ് പ്രതിരോധത്തിൻറെ ഭാഗമായി വെൻറിലേറ്ററുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറ‌ഞ്ഞു. മഹാരാഷ്ട്രയിൽ സമൂഹ

വ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് വെൻറിലേറ്റർ നിർമാണം ആരംഭിക്കുന്നതായി മഹീന്ദ്ര ഗ്രുപ്പ് വ്യക്തമാക്കിയത്. അതോടൊപ്പം മറ്റു ആശുപത്രി സൗകര്യങ്ങളും ഒരുക്കും.

താൽക്കാലിക നിരീക്ഷണത്തിനുളള സംവിധാനങ്ങളും രോഗികൾക്കായി ഒരുക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയിൽ കൊറോണ രോഗം മുന്നാം ഘട്ടത്തിൽ എത്തിയെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആനന്ദ് മഹീന്ദ്ര മുന്നറിയിപ്പ് നൽകി. അതേസമയം പകർച്ചവ്യാധിക്ക് എതിരെ പൊരുതാൻ 100 കോടി രൂപ ധന സഹായവുമായി വേദാന്ത റിസോഴ്സ് ലിമിറ്റഡ് ചെയർമാൻ അനിൽ അഗർവാൾ രംഗത്തെത്തി. ആരോഗ്യ രംഗത്തെ വിവിധ

ആവശ്യങ്ങൾക്കായി ഈ പണം ഉപയോഗിക്കും.ലോകം മഹാമാരിക്ക് എതിരെ പൊരുതുകയാണെന്നും സർക്കാരിന് ഒപ്പം നിന്ന് എല്ലാവരും പ്രവർത്തിക്കണമെന്നും അനിൽ അഗർവാൾ ആവശ്യപ്പെട്ടു.തൻറെ കമ്പനിയിലെ മുഴുവൻ ജീവനക്കാർക്കും ജോലിക്ക് എത്തിയില്ലെങ്കിൽ കൂടി ഈ ഘട്ടത്തിൽ മുഴുവൻ ശമ്പളവും നൽകുമെന്നും അദേഹം അറിയിച്ചു.