കൊറോണയെ പ്രതിരോധിക്കാൻ മദ്യം നൽകി കുഞ്ഞ് ഗുരുതാവസ്ഥയിൽ, കാഴ്ചശക്തി നഷ്ടമായി

Thursday 26 March 2020 10:26 AM IST

ടെഹ്റാൻ:കേട്ടുകേൾവിയെ വിശ്വസിച്ച് കൊറോണയെ പ്രതിരോധിക്കാൻ മാതാപിതാക്കൾ മദ്യം നൽകിയ കുഞ്ഞ് കോമാ അവസ്ഥയിൽ. കുഞ്ഞിന്റെ കാഴ്ചശക്തിയും നഷ്ടമായിട്ടുണ്ട്. ഇറാനിലാണ് സംഭവം. കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന് വ്യക്തമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

വീടിനുസമീപത്തുള്ള ചിലർ കോവിഡിനെ പ്രതിരോധിക്കാൻ മദ്യം നല്ലതാണെന്ന് പറഞ്ഞിരുന്നു. ഇതുവിശ്വസിച്ചാണ് കുഞ്ഞിന് മദ്യം നൽകിയതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കേട്ടുകേൾവികളിൽ വിശ്വസിക്കാതെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം അനുസരിച്ചുമാത്രം പ്രവർത്തിക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.