'പാലിയം' സാന്ത്വന പരിചരണ കേന്ദ്രത്തിന് സഹായവുമായി മിലാപ്

Friday 27 March 2020 12:16 AM IST

തിരുവനന്തപുരം: സൗജന്യ പാലയേറ്റീവ് കെയർ സേവനം നൽകുന്നതിനായി ഡോ.രാജഗോപാൽ തുടക്കം കുറിച്ച 'പാലിയംഇന്ത്യ ' സാന്ത്വന പരിചരണ കേന്ദ്രത്തിന് ക്രൗഡ് ഫണ്ടിംഗിലൂടെ 6.5 ലക്ഷം രൂപയുടെ സഹായം. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ് ആണ് തുക സമാഹരിച്ചത്. അർബുദ രോഗികൾ ഉൾപ്പെടെ 3014 രോഗികളെ പാലിയം പാലയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിലെത്തി പരിചരിക്കുന്നുണ്ട്. സൗജന്യ ചികിത്സയ്ക്ക് പുറമെ സൗജന്യ മരുന്നും മലയാളിയായ ഡോക്ടർ രാജഗോപാലിന്റെ നേതൃത്വത്തിൽ നൽകുന്നുണ്ട്. രോഗ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും പാലിയം പരിചരണ കേന്ദ്രമാണ് വഹിക്കുന്നത്.ചുരുങ്ങിയ സമയത്തിനുള്ളിൽ രോഗബാധിതരായ നിരവധപ്പേർക്ക് തുണയായി മാറിയ പാലിയം കേന്ദ്രത്തിന് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമിലൂടെ ലഭിച്ച സഹായം പ്രവർത്തനം വിപുലീകരിക്കുന്നതിന് സഹായിക്കുമെന്ന് അവർ വ്യക്തമാക്കി .