റിട്ടയർമെന്റായോ? എന്നാലിനി ഹൃദയത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധിക്കാം
റിട്ടയർമെന്റിന് ശേഷവും ഹൃദയാരോഗ്യം സംരക്ഷിക്കാൻ പ്രത്യേക കരുതൽ ആവശ്യമാണ്. റിട്ടയർമെന്റിന് അഞ്ചോ ആറോ വർഷം മുൻപുതന്നെ കൃത്യമായ ഇവേളകളിൽ ഹെൽത്ത് ചെക്കപ്പ് നടത്തിയിരിക്കണം. ഹൃദയാരോഗ്യത്തിന് പുറമേ പ്രമേഹം, രക്തസമ്മർദ്ദം, കരൾ, വൃക്ക എന്നിവയുടെ ആരോഗ്യവും പരിശോധിക്കണം. ബി.പി, പ്രമേഹം എന്നിവയുണ്ടെങ്കിൽ ചികിത്സ ഉടൻ ആരംഭിക്കണം.
ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കൃത്യമായ വ്യായാമം ശീലമാക്കുക. നെഞ്ച്, കൈയ് എന്നിവിടങ്ങളിലുണ്ടാകുന്ന വേദനയും അസ്വസ്ഥതകളും ഹൃദ്രോഗത്തിന്റെ സൂചനയല്ലെന്ന് ഉറപ്പാക്കുക. അമിതവണ്ണം ആരോഗ്യത്തിന്റെ ശത്രുവാണ്, നിയന്ത്രിക്കുക. കൊഴുപ്പ് , മധുരം എന്നിവ പരമാവധി ഒഴിവാക്കുക, ഉപ്പ് കുറയ്ക്കുക.
മുൻകോപം, വിഷാദം, പിരിമുറുക്കം എന്നിവ ഹൃദയത്തിന്റെ ശത്രുവായതിനാൽ ഒഴിവാക്കുക. മനസ് പ്രസാദമുള്ളതും ഉല്ലാസ ഭരിതവുമാക്കുക. വായന, യാത്രകൾ, സംഗീതം, യോഗ, ധ്യാനം, എഴുത്ത് ,ചിത്രരചന എന്നിവ മനസിനും ശരീരത്തിനും ആനന്ദം പകരും. ജീവിത പങ്കാളിയുമായും സുഹൃത്തുക്കളുമായും പേരക്കുട്ടികളുമായും സമയം ചെലവിടുക.