പണലഭ്യത ഉറപ്പുവരുത്തുന്ന നടപടികൾ, ആർ.ബി.ഐയുടേത് വലിയ ചുവടുവയ്‌പ്പെന്ന് പ്രധാനമന്ത്രി

Friday 27 March 2020 2:27 PM IST

ന്യൂഡൽഹി: വായ്പാതിരിച്ചടവിന് മൂന്നുമാസത്തെ മൊറട്ടോറിയം ഉൾപ്പെടെയുള്ള ആർ.ബി. ഐയുടെ ഇന്നത്തെ പ്രഖ്യാപനങ്ങൾ മദ്ധ്യവർഗക്കാർക്കും വാണിജ്യത്തിനും ഏറെ സഹായമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ നിന്ന് നമ്മുടെ സമ്പദ് ഘടനയെ രക്ഷിക്കുന്നതിന് വേണ്ടി ഇന്ന് വലിയൊരു ചുവടുവയ്പ്പാണ് റിസർവ് ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. പ്രഖ്യാപനങ്ങൾ പണലഭ്യത ഉറപ്പുവരുത്തും എന്നും പ്രധാനമന്ത്രി പറഞ്ഞു.
ആർ.ബി. ഐ ഗവർണർ ശക്തികാന്ത ദാസിന്റെ പ്രഖ്യാപനങ്ങൾ വന്ന് മണിക്കൂറുകൾക്കുളളിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.