മുഹമ്മയിലും മാരാരിക്കുളത്തും ജനകീയ ഭക്ഷണശാല

Saturday 28 March 2020 1:06 AM IST

മാരാരിക്കുളം:മുഹമ്മയിലും മാരാരിക്കുളത്തും 20 രൂപയക്ക് ഊണു ലഭിക്കുന്ന ജനകീയ ഭക്ഷണശാലയ്ക്ക് തുടക്കമായി. ആര്യാട് സമൂഹ അടുക്കളയും പ്രവർത്തനം ആരംഭിച്ചു.

മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ആഡി​റ്റോറിയത്തിലും മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പ്രീതി കുളങ്ങര ടാഗോർ മെമ്മോറിയൽ എൽ.പി സ്‌കൂളിലും ഇന്ന് സമൂഹ അടുക്കള തുടങ്ങും. മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം തുടങ്ങിയ ജനകീയ ഭക്ഷണശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു തെങ്ങുംപള്ളിക്ക് പൊതിച്ചോറ് നൽകി നിർവഹിച്ചു. കെ.ടി.മാത്യു, ജമീല പുരുഷോത്തമൻ, സിന്ധുരാജീവ് എന്നിവർ പങ്കെടുത്തു. നിരീക്ഷണത്തിൽ കഴിയുന്നവർക്കും അഗതികൾക്കും സൗജന്യമായി ഭക്ഷണം വീടുകളിൽ എത്തിച്ചു കൊടുക്കും. മ​റ്റുള്ളവർക്ക് 20 രൂപ നിരക്കിലും ഊണ് നൽകും. ഫോൺ: 9605388763, 9446857015.

ആര്യാട് പഞ്ചായത്ത് കമ്മ്യൂണി​റ്റി ഹാളിൽ ആരംഭിച്ച സമൂഹ അടുക്കള കെ.ടി.മാത്യു ഉദ്ഘാടനം ചെയ്തു.കവിതാ ഹരിദാസ്,ബിപിൻ രാജ് എന്നിവർ പങ്കെടുത്തു.ഇന്ന് മുതൽ 250 പേർക്ക് വീടുകളിൽ ഭക്ഷണമെത്തിച്ചു കൊടുക്കും. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ വീടുകളിൽ കഴിയുന്നവർക്ക് ജനകീയ ഭക്ഷണ ശാലയിൽ നിന്നു ഭക്ഷണപ്പൊതി എത്തിച്ചു നൽകി. ഭക്ഷണപ്പൊതികൾ വോളണ്ടിയർമാർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ കൈമാറി. കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ആഡി​റ്റോറിയത്തിലാരംഭിക്കുന്ന കമ്യൂണി​റ്റി കിച്ചണിൽ നിന്നു ഇന്നു മുതൽ

ഭക്ഷണം നൽകും.