'മകൾ കാനഡയിലാണ്,​ എല്ലാ അമ്മമാർക്കുമുള്ള ആ ഭയം എനിക്കുമുണ്ട്' - ആശാശരത്

Saturday 28 March 2020 9:58 PM IST

കൊറോണക്കാലത്തിലൂടെ ലോകം കടന്നുപോകുമ്പോൾ മക്കളും മറ്റ് ബന്ധുക്കളും ലോകത്തിന്റെ പലയിടങ്ങളിലുള്ളവർക്കായി ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ആശാ ശരത്. ഫേസ് ബുക്കിൽ ആശാ ശരത് പങ്കുവച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. "മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്ന ഒരുപാടുപേരുണ്ട് നമുക്കുചുറ്രും. അവരൊക്കെ ഒരുപാട് മാനസിക സമ്മദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ വേദന മനസിലാകും. ഞാനും അങ്ങനെയൊരു അമ്മയാണ്. ഞാൻ യുഎഇയിലാണ് താമസിക്കുന്നതെങ്കിലും എന്റെ മകൾ പഠിക്കുന്നത് കാനഡയിലാണ്,​ അവരുടെ യൂണിവേഴ്സിറ്റി അടച്ചു. ഹോസ്റ്റൽ അടച്ചു. ഇതൊക്കെ എല്ലാ അമ്മമാർക്കുമുള്ള ഭയമാണ്. ഞാനും ആ ഭയത്തിൽ തന്നെയാണ്. പക്ഷേ, ഈ സമയത്ത് കുട്ടികൾ ധൃതിപ്പെട്ട് വന്നാൽ അപരിചിതമായ ഇടങ്ങളിൽ പെട്ടുപോകും .ഇപ്പോൾ എവിടെയാണോ അവിടെ സുരക്ഷിതരായി ഇരിക്കുക. ഭക്ഷണം തയ്യാറാക്കാനുള്ളതൊക്കെ സ്വരുക്കൂട്ടൂ, സാമൂഹ്യ അകലം പാലിച്ച് ജീവിക്കൂ, ഇത് രക്ഷിതാക്കൾ അകലെയുള്ള കുട്ടികളെ പറഞ്ഞ് മനസ്സിലാക്കൂ, താനും അതാണ് ചെയ്യുന്നത്''- താരം വീഡിയോയിൽ പറയുന്നു.