അഞ്ചിന് മുമ്പ് കടകൾ അടപ്പിച്ചതായി പരാതി

Wednesday 01 April 2020 12:27 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പുന്തല മുതൽ പുത്തൻ നടവരെയുള്ള പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ട് 4.30 ഓടെ പൊലീസുകാരെത്തി കടകൾ അടപ്പിച്ചതായി വ്യാപാരികളുടെ പരാതി.സാധനങ്ങൾ ഒതുക്കാനോ, പണം എണ്ണി തിട്ടപ്പെടുത്താനോ സാവകാശം പൊലീസുകാർ നൽകുന്നില്ലെന്നും ഇവർ പറയുന്നു.