കൊറോണ:അമേരി​ക്കയി​ൽ പി​ഞ്ചുകുഞ്ഞ് മരി​ച്ചു

Thursday 02 April 2020 9:31 AM IST

ന്യൂയോർക്ക്: കൊറോണ ബാധി​ച്ച് അമേരിക്കയിൽ ആറ് ആഴ്ച പ്രായമുള്ള പി​ഞ്ചുകുഞ്ഞ് മരി​ച്ചു. ശാരീരി​ക പ്രശ്നങ്ങളെത്തുടന്നാണ് കുഞ്ഞി​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്.ഇത്രയും പ്രായം കുറഞ്ഞ കുട്ടി ഈ രോഗം ബാധിച്ച്‌ മരിക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമാണിത്.കഴിഞ്ഞയാഴ്ച ഒമ്പത് മാസം മാത്രം പ്രായമുള്ള കുട്ടിയും കൊറോണ ബാധി​ച്ച് അമേരി​ക്കയി​ൽ മരി​ച്ചി​രുന്നു. അമേരി​ക്കയി​ൽ കൊറോണ ബാധി​തരുടെ എണ്ണവും മരണസംഖ്യയും കൂടി​വരി​കയാണ്.അതി​നാൽ ജനങ്ങളോട് വീട്ടി​ൽ തന്നെ കഴി​യാനാണ് അധി​കൃതർ ആവശ്യപ്പെട്ടി​രി​ക്കുന്നത്. അമേരിക്കയിൽ ഇന്നലെമാത്രം 1046 പേരാണ് മരി​ച്ചത്.ഇതോടെ ആകെ മരണം 5000 കടന്നു. കൊറോണ ബാധി​ച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു.

അതേസമയം യൂറോപ്പി​ൽ മരണസംഖ്യ മുപ്പത്തി​രണ്ടായി​രം കടന്നു.ഇറ്റലി​യി​ലും സ്പെയി​നി​ലും രോഗി​കളുടെ എണ്ണം ഒരുലക്ഷം കടന്നു.