തബ് ലീഗ് സമ്മേളനം: 1455 പേർക്ക് കൊവിഡ്
ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്ത് 1455 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രം അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമായി 25,500 പേർ വീട്ടിൽ ക്വാറന്റീനിലാണ്.
നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവർ താമസിച്ചതിനാൽ ഹരിയാനയിലെ 5 ഗ്രാമങ്ങൾ പൂർണമായി അടച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോ.സെക്രട്ടറി പുനിയ ശ്രീവാസ്തവ പറഞ്ഞു. തബ് ലീഗ് സമ്മേളനത്തിനെത്തിയ 2083 വിദേശികളിൽ 1750 പേരെ കരിമ്പട്ടികയിലാക്കി
-കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പുതിയ കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 10 പേർക്ക് നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധം. ഡൽഹിയിലെ ആകെ
കേസുകൾ 523. ഇതിൽ 330 കേസുകൾക്കും തബ് ലീഗ് സമ്മേളനവുമായി ബന്ധം.
യു.പിയിലെ സിതാപുർ ജില്ലിയിലെ ഖൈറാബാദിൽ കൊവിഡ് സ്ഥിരീകരിച്ച എട്ടുപേരിൽ ഏഴും ബംഗ്ലാദേശ് പൗരന്മാർ. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാൾക്കും രോഗം. ഇവരെല്ലാം നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ.തമിഴ്‌നാട്ടിൽ പുതിയ 50 കേസുകളിൽ 48 തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടത്
യു.പിയിലെ ഇന്നലെ 27 പുതിയ കേസുകളിൽ 21 ഉം തബ് ലീഗ് സമ്മേളനവുമായി ബന്ധം