കൊവിഡ് 19: തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് സംസ്ഥാനത്തെത്തിയ 14 പേർക്കെതിരെ കേസെടുത്ത് തെലുങ്കാന പൊലീസ്

Tuesday 07 April 2020 10:33 AM IST

ഹൈദരാബാദ്: തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് സംസ്ഥാനത്തെത്തിയ 14 ഇന്തോനേഷ്യൻ പൗരന്മാർക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. ഇതിൽ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിസ ചട്ടങ്ങൾ ലംഘിച്ചതിനും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിനുമാണ് കേസ്. ഇവർക്കൊപ്പമുണ്ടായിരുന്ന കരിംനഗർ സ്വദേശികൾക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.