കൊവിഡ് 19: പൊതുയിടത്തിൽ വിസർജനം, തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്ന രണ്ടുപേർക്കെതിരെ കേസെടുത്തു

Tuesday 07 April 2020 10:56 AM IST

ന്യൂഡൽഹി::പരസ്യവിസർജനം നടത്തിയതിന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ടുപേർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത രണ്ടുപേർക്കെതിരെയാണ് ശുചീകരണതൊഴിലാളികളുടെ പരാതിയിൽ കേസെടുത്തത്. മതസമ്മേളനത്തിൽ പങ്കെടുത്ത ഇവരെ ഡൽഹിക്ക് സമീപത്തെ കേന്ദ്രത്തിലാണ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നത്. താമസിപ്പിച്ചിരുന്ന മുറിക്കുപുറത്ത് ഇവർ വിസർജനം ചെയ്യുകയായിരുന്നു. ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിച്ചു, ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അവഗണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

അതേസമയം മതസമ്മേളനത്തിൽ പങ്കെടുത്ത കൂടുതൽപ്പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്. സമ്മേളനത്തിൽ പങ്കെടുത്തവർ സ്വയം മുന്നോട്ടുവന്ന് വിവരങ്ങൾ ധരിപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് പരിശോധന കർശനമാക്കിയത്.