ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യും,​ കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യം സ്വീകരിക്കുന്ന ആറ് നടപടികൾ ഇങ്ങനെയാണ്

Tuesday 07 April 2020 12:12 PM IST

ന്യൂഡൽഹി: ആഗോളമഹാമാരിയായ കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള നെട്ടോട്ടങ്ങളിലാണ് ലോകമെമ്പാടും. അനുദിനം രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ചെെനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട രോഗം ഇന്ന് ലോകരാജ്യങ്ങളിലേക്കുവരെ വ്യാപിച്ചു. ഈ സാഹചര്യത്തിൽ കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യ സ്വീകരിച്ച ആറ് നടപടികൾ ഇങ്ങനെയാണ്.

1-ജനങ്ങൾക്ക് ബോധവത്ക്കരണവും പ്രചോദനവും നൽകുക

ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നത്. ആരോഗ്യ പ്രവർത്തകരെ മാർച്ച് 22ന് വെകുന്നേരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനുട്ട് നേരം വീടുകളിൽ ലെെറ്റ് ഓഫാക്കി ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്തു. ആളുകളുടെ ഐക്യമാണ് ഇതിലൂടെ മനസിലാകുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ജനങ്ങൾക്ക് പ്രചോദനം നൽകുന്നു. ജനങ്ങൾ സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കുന്നുണ്ട്.

2-പൊതുജനങ്ങളെ ഏകീകരിപ്പിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു

ഇന്ത്യ ഇക്കാര്യങ്ങൾ വേണ്ട വിധം ചെയ്യുന്നുണ്ട്. ഡിസാസ്റ്റർ മാനേജ്മന്റ് ആക്ട് പ്രകാരമുള്ള നടപടികൾ കെെക്കൊണ്ടു. സാങ്കേതിക വിദഗ്ദ്ധർ സർക്കാരിന് നിദേശങ്ങൾ നൽകുന്നുണ്ട്. അത് സംസ്ഥാനങ്ങളിലും നടപ്പാക്കുന്നു. തുടർന്ന് ജില്ലകളിലും. ഇതൊക്കെ പകർച്ചവ്യാധി തടയാനുള്ള വിവധ ഘട്ടങ്ങളാണ്.

3-രോഗബാധ കണ്ടെത്താനായുള്ള ഡയഗ്‌നോസ്റ്റിക് ടെസ്റ്റിനായി സൗകര്യമൊരുക്കുന്നു.

ഇതുപ്രകാരം രോഗബാധിതരെ പെട്ടെന്ന് കണ്ടെത്താൻ സഹായിക്കുന്നു. ദക്ഷിണ കൊറിയയിലും ജർമ്മിനിയിലും ഇത്തരത്തിൽ കൂട്ട പരിശോധന നടത്തിയിരുന്നു.

4-ആരോഗ്യ പ്രവർത്തകർക്ക് സ്വയം സംരക്ഷണ ഉപകരണങ്ങൾ(പി.പി.ഇ)​ ലഭ്യമാക്കി.

7.5 ദശലക്ഷം പി.പി.ഇകൾ ഓർഡർ ചെയ്തു. അതിൽ 1.75 ലക്ഷവും ചെെനയിൽ നിന്നെത്തിയതാണ്. അടിയന്തരമായി അവ ആരോഗ്യ പ്രവർത്തകർക്ക് എത്തിച്ചു നൽകി.

5-ജനസംഖ്യയെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചു. കൃത്യതയോടെ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഇതുവഴി ഇന്ത്യയിലെ ഒരു പരിധിവരെ രോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ സാധിച്ചു വരുന്നു. രോഗം സ്ഥിരീകരിച്ചവരെ ആദ്യമേ നിരീക്ഷണാടിസ്ഥാനത്തിലാക്കി. വേണ്ട പരിശോധനകൾ നടത്തി വരുന്നു. ക്വാറന്റെെൻ നടപടികളും സ്വീകരിച്ചുവരുന്നു.

6-ആവശ്യമുള്ള പ്രവർത്തനം യാഥാക്രമം നടത്തി റിസർച്ച് ചെയ്യുന്നു.

ഇന്ത്യ ഒരു സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവർ എല്ലാ ശുപാർശകളും നൽകി വരുന്നു. ലോക്ക് ഡൗൺ പോലുള്ള നടപടികൾ സ്വീകരിച്ചതും ഈ സമിതി വഴിയാണ്. ഇന്ത്യയില്‍ ചിലയിടങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചുവെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ സമൂഹവ്യാപനം സ്ഥിരീകരിച്ചിട്ടില്ല.

മുംബയില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ചിലയിടത്ത് സമൂഹവ്യാപനം ആരംഭിച്ചതായാണ് സൂചനകള്‍. സ്റ്റേജ് രണ്ടിനും (പ്രാദേശിക വ്യാപനം)സ്റ്റേജ് മൂന്നിനും (സമൂഹവ്യാപനം) ഇടയിലാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം, ഇത് ആശങ്കയ്ക്ക് വഴിതുറക്കുന്നുവെന്ന് ദേശീയമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.