അമേരിക്കയിൽ മലേറിയക്കുളള   34  ലക്ഷം  ഗുളികകൾ വിതരണം ചെയ്യാനൊരുങ്ങി   ഇന്ത്യൻ   അമേരിക്കൻ    ഫാർമസി കമ്പനി

Wednesday 08 April 2020 10:05 AM IST

വാഷിംഗ്ടൺ : മലേറിയക്കുളള 34 ലക്ഷം ഗുളികകൾ അമേരിക്കയിലെ കൊവി‌ഡ് ബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാനൊരുങ്ങി ഇന്ത്യൻ അമേരിക്കൻ ഉടമസ്ഥതയിലുളള ഫാർമസി കമ്പനി. മലേറിയക്കുളള ഹൈഡ്രോക്സിക്ലോറോ ക്വിൻ ‌ടാബ്‌ലെറ്റുകളാണ് അമേരിക്കയിലെ രോഗ ബാധിത പ്രദേശങ്ങളായ ന്യുയോർക്ക് ലൂസിയാന തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നത്. 12854 പേരാണ് കൊവിഡ് മൂലം അമേരിക്കയിൽ മരണപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കൂടുതൽ മരുന്നുകൾ വിതരണം ചെയ്യുന്നത്. അമേരിക്കൻ മരുന്ന് നിർമാണ കമ്പനിയായ ആമ്നീലും മലേറിയ മരുന്നുകളുടെ ഉൽപ്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ മാസം തന്നെ 20 ദശലക്ഷം മരുന്നുകൾ വിതരണം ചെയ്യാനാകുമെന്നും ആമ്നീൽ പറയുന്നു. രാജ്യം മുഴുവൻ മരുന്ന് ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചത്. 20 ലക്ഷം ഹൈഡ്രോക്സിക്ലോറോ ക്വിൻ ‌ടാബ്‌ലെറ്റുകൾ നേരത്തെ തന്നെ ആമ്നീൽ ന്യുയോർക്കിൽ മാത്രമായി വിതരണം ചെയ്തിരുന്നു. ലൂസിയാനയിൽ 4 ലക്ഷത്താളം ഹൈഡ്രോക്സിക്ലോറോ ക്വിൻ ‌ടാബ്‌ലെറ്റുകളും വിതരണം ചെയ്തു. ഹൈഡ്രോക്സിക്ലോറോ ക്വിൻ ടാബ്‌ലെറ്റുകളുടെ കയറ്റുമതി ഇന്ത്യ നേരത്തെ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നും മലേറിയക്കുളള മരുന്ന് ആഭ്യർത്ഥിച്ച് അമേരിക്ക രംഗത്തെത്തിയത്. അതേസമയം മലേറിയക്കുളള മരുന്ന് കൊവിഡിന് എതിരെ ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.