അയൽവാസിയായ ആൺകുട്ടിയോടൊപ്പം കണ്ട മകളെ പിതാവ് കൊന്ന് കുഴിച്ചുമൂടി

Wednesday 08 April 2020 5:21 PM IST

ആഗ്ര: അയൽപക്കത്തെ ആൺകുട്ടിക്കൊപ്പം മകളെ കണ്ടതിൽ രോഷംപൂണ്ട പിതാവ് മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടി. ഉത്തർപ്രദേശിലെ മൊഹമ്മദാബാദ് ഗ്രാമത്തിലാണ് പിതൃത്വം മരവിച്ച ഈ സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിനായ 13 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവിനായി തെരച്ചിൽ തുടരുകയാണ്.

പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം രഹസ്യമായി മൃതദേഹം സംസ്‌കരിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തിയതറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയുടെ അമ്മയെ ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം ചുരുളറിഞ്ഞത്.

മകളെ പിതാവ് തന്നെയാണ് കൊലപ്പെടുത്തിയതെന്ന് അമ്മ മൊഴി നൽകി. തൊട്ടപ്പുറത്തെ ആൺകുട്ടിക്കൊപ്പം മകളെ കണ്ടതിൽ അരിശംപൂണ്ടാണ് കൊലപാതകം നടത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് തോണ്ടിയെടുത്ത് വിശദമായ പരിശോധനയ്ക്ക് അയച്ചു.