ഹാപ്പി കൊവിഡ്...

Thursday 09 April 2020 12:22 AM IST

കൊവിഡ്-19 ലോക്ക് ഡൗണാക്കിയ തന്റെ ജീവിതവും അതിലെ ഫലിതവും കാർട്ടൂണിസ്റ്റ് സുകുമാർ പങ്കുവയ്ക്കുന്നു.

ഹാ​പ്പി​ ​വി​ഷു​ന്ന് ​പ​റ​യേ​ണ്ട​ ​സ​മ​യ​ത്താ​ണ​ല്ലോ​ ​കോ​വി​ഡ് ​എ​ല്ലാ​രെ​യും​ ​പി​ടി​ച്ച് ​അ​ക​ത്തി​ട്ട​ത്.​ ​ഇ​പ്പോ​ ​എ​ല്ലാ​രോ​ടും​ ​പ​റ​യാ​നു​ള്ള​ത് ​ഹാ​പ്പി​ െകാ​വി​ഡ് ​എ​ന്നാ.​ ​പ്ര​ത്യേ​കി​ച്ച് ​ഒ​രു​ ​ശീ​ല​വും​ ​തു​ട​ങ്ങാ​തെ​ ​ഉ​ള്ള​ ​സ​മ​യം​ ​ടി.​വി​ക്ക് ​മു​ന്നി​ലി​രു​ന്ന് ​ചാ​ന​ലി​ൽ​ ​പി​ള്ളേ​ർ​ ​ഒ​റ്റ​ശ്വാ​സ​ത്തി​ൽ​ ​എ​ന്തൊ​ക്കെ​ ​കാ​ര്യ​ങ്ങ​ളാ​ ​പ​റ​യു​ന്നേ​ ​എ​ന്ന് ​കേ​ട്ട് ​അ​ന്തം​ ​വി​ട്ട് ​സ​മ​യം​ ​ക​ള​യു​ക​യാ​ണ് ​ഞാ​ൻ.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്ന് ​ആ​റു​മാ​സം​ ​മു​മ്പാ​ണ് ​കൊ​ച്ചി​യി​ൽ​ ​മ​ക​ളു​ടെ​ ​അ​ടു​ത്തേ​ക്ക് ​താ​മ​സം​ ​മാ​റി​യ​ത്.​ ​വ​രു​മ്പോ​ൾ​ ​വാ​യി​ക്കാ​ൻ​ ​കു​റേ​ ​പു​സ്ത​കം​ ​ഒ​രു​ ​പെ​ട്ടി​യി​ലാ​ക്കി​ ​കൊ​ണ്ടു​ ​വ​ന്നി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​വെ​റു​തെ​യി​രി​ക്കു​മ്പോ​ൾ​ ​വാ​യി​ക്കാ​മെ​ന്നോ​ർ​ത്ത് ​പെ​ട്ടി​ ​തു​റ​ക്കാ​ൻ​ ​നോ​ക്കി​യ​പ്പോ​ൾ​ ​അ​തൊ​ട്ടു​ ​തു​റ​ക്കാ​നും​ ​പ​റ്റു​ന്നി​ല്ല.​ ​അ​ങ്ങ​നെ​ ​കൊ​റോ​ണ​ ​കൊ​ണ്ട് ​ആ​കെ​ ​ലോ​ക്കാ​യി​ ​പോ​യ​ ​അ​വ​സ്ഥ​യി​ലാ​ണ് ​ഇ​പ്പോ​ൾ!
വേ​ന​ൽ​ചൂ​ട് ​എ​രി​പൊ​രി​ ​കൊ​ള്ളി​ക്കു​ന്ന​ ​സ​മ​യ​ത്താ​ണ് ​കൊ​റോ​ണ​ ​പ​ണി​ ​ത​രു​ന്ന​ത്.​ ​വീ​ട്ടി​ലി​രു​ന്ന് ​എ​ല്ലാ​വ​രും​ ​എ​ന്തെ​ങ്കി​ലും​ ​ന​ല്ല​തൊ​ക്കെ​ ​ചെ​യ്തോ​ളാ​നാ​ണ​ല്ലോ​ ​സ​ർ​ക്കാ​ർ​ ​പ​റ​ഞ്ഞ​ത്.​ ​ആ​ദ്യം​ ​കേ​ട്ട​പ്പോ​ൾ​ ​എ​നി​ക്കും​ ​തോ​ന്നി,​ ​കൊ​ള്ളാ​മ​ല്ലോ​ ​എ​ന്ന്.​ ​സ​മ​യം​ ​എ​ങ്ങ​നെ​ ​ചെ​ല​വ​ഴി​ക്കു​ന്നു​വെ​ന്നാ​ ​പ​ല​രു​ടെ​യും​ ​ചോ​ദ്യം.​ ​എ​ല്ലാ​വ​രും​ ​ക​രു​തു​ക​ ​ഈ​ ​സ​മ​യ​ത്ത് ​ഞാ​ൻ​ ​എ​ന്റെ​ ​ആ​ത്മ​ക​ഥ​ ​എ​ഴു​തി​ക്ക​ള​യും,​ ​കി​ടി​ല​ൻ​ ​കാ​ർ​ട്ടൂ​ൺ​ ​സീ​രീ​സ് ​വ​ര​ച്ചു​ ​ക​ള​യും​ ​എ​ന്നൊ​ക്കെ​യാ​ണ്.​ ​തു​ട​ക്ക​ത്തി​ൽ​ ​എ​നി​ക്കും​ ​തോ​ന്നി​യി​രു​ന്നു​ ​അ​ങ്ങ​നെ​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യാ​മെ​ന്ന്.​ ​വീ​ട്ടി​ലി​രി​ക്കു​മ്പോ​ൾ​ ​രാ​മാ​യ​ണ​വും​ ​മ​ഹാ​ഭാ​ര​ത​വു​മൊ​ക്കെ​ ​കാ​ണി​ച്ച് ​പു​രാ​ണ​കാ​ല​ത്തേ​ക്ക് ​കൊ​ണ്ടു​പോ​വു​ക​യാ​ണ​ല്ലോ​ ​ന​മ്മ​ളെ.​ ​എ​ന്നാ​ൽ,​ ​കൊവി​ഡ് കാ​ല​ത്തെ​ ​രാ​മാ​യ​ണ​വും​ ​മ​ഹാ​ഭാ​ര​ത​വും​ ​എ​ന്ന​ ​വി​ഷ​യം​ ​വ​ച്ച് ​കാ​ർ​ട്ടൂ​ൺ​ ​വ​ര​യ്ക്കാം​ ​എ​ന്നോ​ർ​ത്തു.​ ​ചി​രി​പ്പി​ക്കാ​മെ​ന്നോ​ർ​ത്താ​ണ് ​വ​ര​ച്ചു​ ​തു​ട​ങ്ങി​യ​ത്.​ ​എ​ന്നാ​ൽ​ ​എ​ഴു​തു​ന്ന​തും​ ​വ​ര​യ്ക്കു​ന്ന​തു​മെ​ല്ലാം​ ​സീ​രി​യ​സ് ​ആ​യി​പ്പോ​കു​ന്നു.​ ​ത​ത്കാ​ലം​ ​ആ​ ​പ​ണി​ക്ക് ​പ​റ്റി​യ​ ​സ​മ​യ​മി​ത​ല്ല​ ​എ​ന്ന് ​മ​ന​സ്സി​ലാ​യി.​ ​അ​ക​വും​ ​പു​റ​വും​ ​ത​ല​യും​ ​എ​ല്ലാം​ ​ചൂ​ട് ​പി​ടി​ച്ചി​രി​ക്കു​മ്പോ​ൾ​ ​എ​ങ്ങ​നെ​ ​ചി​രി​പ്പി​ക്കാ​നാ.​ ​പ​ക്ഷേ,​ ​അ​ങ്ങ​നെ​ ​ഓ​ർ​ത്ത് ​എ​പ്പോ​ഴും​ ​മ​സി​ൽ​ ​പി​ടി​ച്ച് ​ടെ​ൻ​ഷ​ൻ​ ​ഉ​രു​ട്ടി​ക്കേ​റ്റി​യി​ട്ട് ​ഒ​രു​ ​കാ​ര്യ​വു​മി​ല്ല.​ ​അ​ങ്ങ​നെ​യാ​യാ​ൽ​ ​ഈ​ ​വൈ​റ​സ് ​പോ​കു​മ്പോ​ൾ​ ​ന​മ്മെ​ ​വേ​റെ​ ​പ​ല​ ​രോ​ഗ​ത്തി​നും​ ​ആ​ശു​പ​ത്രി​യി​ൽ​ ​കൊ​ണ്ടി​ടേ​ണ്ടി​ ​വ​രും.​ ​കൊവി​ഡി​നെ​ ​എ​ങ്ങ​നെ​ ​വി​റ്റു​കാ​ശാ​ക്കാം​ ​എ​ന്ന് ​ചി​ന്തി​ക്കു​ന്ന​വ​രു​ണ്ട്.​ ​പ​ണ്ട് ​ക​ള്ള​ന്മാ​ർ​ക്കാ​യി​രു​ന്നു​ ​മു​ഖം​ ​മ​റ​യ്ക്കേ​ണ്ട​ ​ഗ​തി​കേ​ട്.​ ​ഇ​പ്പോ​ൾ​ ​നോ​ക്കി​യേ​ ​ന​മ്മ​ളെ​ല്ലാ​വ​രും​ ​പു​റ​ത്ത് ​മു​ഖം​ ​മ​റ്റൊ​രാ​ളെ​ ​കാ​ണി​ക്കാ​നാ​വാ​തെ​ ​ന​ട​ക്കേ​ണ്ടി​ ​വ​രു​ന്നു​!​ ​ഇ​പ്പോ​ൾ​ ​തു​ട​ങ്ങി​യ​ ​ഒ​രേ​യൊ​രു​ ​ശീ​ലം​ ​വൈ​കി​ട്ട് 6​ ​മ​ണി​ക്കു​ള്ള​ ​കാ​ത്തി​രി​പ്പാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​ ​വ​ന്ന് ​പ​റ​യു​ന്ന​തി​ൽ​ ​ചി​രി​ക്കാ​ൻ​ ​വ​ക​യു​ള്ള​ ​എ​ന്തെ​ങ്കി​ലും​ ​ഉ​ണ്ടോ​ ​എ​ന്നാ​ണ് ​നോ​ട്ടം.​ ​കി​ട്ടു​ന്ന​തെ​ല്ലാം​ ​കു​റി​ച്ച് ​വ​യ്ക്കു​ന്നു​ണ്ട്.​ ​കൊ​വി​‌​‌​ഡ് ​ക​ഴി​യു​മ്പോ​ൾ​ ​ഇ​തെ​ല്ലാം​ ​കൊ​ണ്ട് ​ഒ​രു​ ​വ​ര​വു​ണ്ട് ​ഞാ​ൻ.