ഡൽഹിയിൽ ഒരു മലയാളി നഴ്സിന് കൂടി കൊവിഡ്

Thursday 09 April 2020 2:24 AM IST

ന്യൂഡൽഹി: ഡൽഹിയിൽ ഒരു മലയാളി നഴ്‌സിനു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ വിവിധ ആശുപത്രികളിലായി രോഗം ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 12 ആയി. 9 പേർ ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരാണ്. ഗംഗാറാം, സഫ്ദർജംഗ്, എൽ.എൻ.ജെ.പി തുടങ്ങിയ ആശുപത്രികളിലെ മലയാളി നഴ്സുമാർ നിരീക്ഷണത്തിലുണ്ട്.

രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലുള്ള മലയാളി നഴ്‌സിന്റെ രണ്ട് കുട്ടികൾക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇവർക്കൊപ്പമുള്ള കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്ത് അറിയിച്ചു.