ബോറിസ് ജോൺസന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതിയെന്ന്

Thursday 09 April 2020 3:00 AM IST

ലണ്ടൻ: കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് തീവ്രപരിചരണ വിഭാഗത്തിൽ ഇത് രണ്ടാം ദിനം. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓക്സിജൻ നൽകുന്നുണ്ടെങ്കിലും അദ്ദേഹം അബോധാവസ്ഥയിലല്ലെന്നും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും വൈകാതെ പൂർണ ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തുമെന്നും ജൂനിയർ ആരോഗ്യമന്ത്രി എഡ്‌വാർഡ് ആർഗർ പറഞ്ഞു.