'ഇതിൽ നിന്ന് എന്നെ കണ്ടുപിടിക്കൂ..', ചലഞ്ചുയർത്തി ചാക്കോച്ചൻ
മലയാളികളുടെ പ്രിയ നായകനാണ് കുഞ്ചാക്കോ ബോബൻ. ലോക്ക് ഡൗൺ കാലത്തും സോഷ്യൽ മീഡിയയിലൂടെ ആളുകളുമായി നിരന്തരം സംവദിക്കുന്ന കാര്യത്തിൽ ചാക്കോച്ചൻ മുന്നിൽ തന്നെയുണ്ട്. ചാക്കോച്ചൻ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ വൈറലുമാകും. ഇത്തവണത്തെ ചാക്കോച്ചന്റെ വരവ് സ്‌പോട്ട് മീ ചലഞ്ചുമായിട്ടാണ്. ഒരു പഴയകാലചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ തന്നെ കണ്ടുപിടിക്കാമോ എന്നും കുഞ്ചാക്കോ ബോബൻ ചോദിക്കുന്നുണ്ട്.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു നാടകത്തിൽ അഭിനയിക്കുന്നതിനിടെ എടുത്ത ചിത്രമാണിതെന്നും ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. ചിത്രത്തിൽ രാജകുമാരിയായി ഇരിക്കുന്ന ആളാണ് ചാക്കോച്ചനെന്നാണ് ഏറെ ആളുകളും പറഞ്ഞിരിക്കുന്നത്. ചിത്രത്തിന് വിനയ് ഫോർട്ട്, ഫർഹാൻ ഫാസിൽ തുടങ്ങിയവരും കമന്റുമായി എത്തി. ലോക്ക് ഡൗൺ ഘട്ടത്തിൽ ചാക്കോച്ചന്റെ പഴയകാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അതേസമയം കൊറോണ വൈറസ് വ്യാപനത്തിനെതിരെ ബോധവത്കരണ പോസ്റ്റുകളുമായും ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇടയ്ക്ക് തന്റെ വർക്കൗട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ള ചാക്കോച്ചൻ വീട്ടിനുള്ളിൽ ബാഡ്മിന്റൺ കളിക്കുന്നതിന്റെ വീഡിയോയും പങ്കുവച്ചിരുന്നു.