സാമൂഹ്യ അകലം പാലിക്കാൻ ആവശ്യപ്പെട്ട സിനിമാതാരത്തെ മർദ്ദിച്ചു, 12 പേർക്കെതിരെ പൊലീസ് കേസെടുത്തു

Thursday 09 April 2020 2:48 PM IST

ചെന്നൈ: സാമൂഹ്യ അകലം പാലിക്കാൻ ആവശ്യപ്പെട്ടതിന് നടൻ റിയാസ് ഖാനെ മർദ്ദിച്ചു. അദ്ദേഹത്തിന്റെ ചെന്നൈയിലെ വീടിനുമുന്നിൽ വച്ചായിരുന്നു പന്ത്രണ്ടംഗ സംഘം ആക്രമിച്ചത്. കൂട്ടംകൂടി നിന്നവരോട് സാമൂഹ്യ അകലം പാലിക്കണമെന്നും അല്ലെങ്കിൽ പിരിഞ്ഞുപോണെമെന്നും ആവശ്യപ്പെട്ടതോടെ സംഘംചേർന്ന് ആക്രമിക്കുകയായിരുന്നു. സംഘത്തിലെ നാലുപേരെ ആളന്തൂർ പൊലീസ് അറസ്റ്റുചെയ്തു. ശേഷിക്കുന്നവർക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.