കൊവിഡ് പകരുമെന്ന് കരുതി വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവർ വിഡ്ഢികൾ, വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരത്തിന്റെ രോഷം

Thursday 09 April 2020 5:49 PM IST

കൊവിഡ് പകരുമെന്ന് കരുതി വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന പ്രവണത ഏറുകയാണ്. അതിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് നടി സൊനാക്ഷി സിൻഹ. കൊവിഡ് പകരുമെന്ന് കരുതി വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവർ വിഡ്ഢികളാണെന്നാണ് സൊനാക്ഷി പറയുന്നത്. പ്രതിഷേധം വാക്കുകളിൽ മാത്രമല്ല,​ തന്റെ വളർത്തു നായക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സൊനാക്ഷി പ്രതിഷേധം അറിയിച്ചത്.

"വൈറസ് പകരുമെന്ന പ്രചാരണം കേട്ട് ആളുകൾ അവരുടെ വളർത്തു നായ്ക്കളെ ഉപേക്ഷിക്കുകയാണ്. നിങ്ങൾ വിഡ്ഢികളാണ്. നിങ്ങളുടെ അജ്ഞതയും മനുഷ്യത്വമില്ലായ്മയുമാണ് ഉപേക്ഷിക്കേണ്ടത്" എന്നാണ് താരത്തിന്റെ ട്വീറ്റ്. സൊനാക്ഷിയുടെ പ്രതിഷേധത്തിനോട് സമാനമായ രീതിയിൽ കൃതി സനോൻ, റിച്ച ഛദ്ദ, സൊനാലി ബെന്ദ്ര, ട്വിങ്കിൽഖന്ന തുടങ്ങിയ ബോളിവുഡ് താരങ്ങളും ട്വീറ്റുകൾ പങ്കുവെച്ചിരുന്നു.