അമേരിക്കയിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് മലയാളികൾ മരിച്ചു
Friday 10 April 2020 4:07 PM IST
ന്യൂയോർക്ക്: അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. സാമുവൽ എടത്തിൽ, ഭാര്യ മേരിസാമുവൽ , മേരിക്കുട്ടി തോമസ് എന്നിവരാണ് മരിച്ചത്. ഫിലാഡൽഫിയയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പത്തനംതിട്ട പ്രക്കാനം ഇടത്തിൽ സാമുവലും ഭാര്യ മേരി സാമുവലും മരിച്ചത്. ന്യുമോണിയ ബാധിച്ച് രണ്ട് ആശുപത്രികളിലായി ഇവർ ചികിത്സയിലായിരുന്നു. അതേസമയം കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം 28 ആയി.