കൊവിഡ്: ഇറ്റലിയിൽ നൂറിലധികം ഡോക്ടർമാർ മരിച്ചു

Friday 10 April 2020 10:59 PM IST

റോം: ഇറ്റലിയിൽ കൊവിഡ് -19 ബാധിച്ച് നൂറിലധികം ഡോക്ടർമാരും 30 നഴ്സുമാരും മരിച്ചതായി എഫ്.എൻ.ഒ.എം.സി ഹെൽത്ത് അസോസിയേഷന്റെ റിപ്പോർട്ട്.

ഫെബ്രുവരിയിൽ രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്‍തത് മുതൽ രോഗികളെ ചികിത്സിക്കാൻ മുൻനിരയിലുണ്ടായിരുന്ന ഡോക്ടർമാർക്കാണ് ജീവൻ നഷ്‍ടമായത്.

സർക്കാരിന്റെ നിർദ്ദേശപ്രകാരം കൊവിഡ് ചികിത്സയുടെ ഭാഗമായ വിരമിച്ച ഡോക്ടർമാരും മരിച്ചവരിൽ ഉൾപ്പെടുന്നു.

ഇറ്റലിയിൽ കൊവിഡ് ബാധിച്ചവരിൽ 10 ശതമാനം ആരോഗ്യ പ്രവർത്തകരാണെന്ന് നേരത്തെയും റിപ്പോർട്ടുണ്ടായിരുന്നു. റോമിലെ ഐ.എസ്.എസ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിലും ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ രോഗബാധിതരായിട്ടുണ്ടെന്നാണ് പറയുന്നത്.