ലണ്ടനിൽ കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു (ദേശാന്തരം)
ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. ബംഗ്ലാദേശ് വംശജനും റോംഫോർഡിലെ ക്വീൻ എലിസബത്ത് ആശുപത്രിയിൽ യൂറോളജിസ്റ്റുമായ അബ്ദുൾ മബുദ് ചൗധരിയാണ് മരിച്ചത്. 53 വയസായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി എൻ.എച്ച്.എസിന് വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 18ന് ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാ വസ്ത്രങ്ങൾ ലഭ്യക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസനോട് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം ഇട്ടിരുന്നു. ആരോഗ്യപ്രവർത്തകർ രോഗികളുമായി നേരിട്ട് ഇടപഴകുന്നവരാണ്. പക്ഷെ ഞങ്ങളും മനുഷ്യരാണ്. മറ്റുള്ളവരേപ്പോലെ രോഗങ്ങളില്ലാതെ ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം കുറിച്ചു. രോഗത്തിൽ നിന്ന് ഞങ്ങളേയും കുടുംബത്തേയും രക്ഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഓരോ എൻ.എച്ച്.എസ് പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സുരക്ഷാ വസ്ത്രങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ബോറിസ് ജോണ്‍സണിനോട് ആവശ്യപ്പെട്ടിരുന്നു.