മോദിക്ക് നന്ദി : നെതന്യാഹു (ദേശാന്തരം)
Saturday 11 April 2020 12:19 AM IST
ജറൂസലം: കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യയിൽ നിന്ന് മരുന്നുകൾ അയച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
'ഇസ്രയേലിലെ മുഴുവൻ പൗരൻമാരും ഇതിന് നന്ദി പറയുന്നുവെന്നും' നെതന്യാഹു ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ചയാണ് ഇന്ത്യയിൽ നിന്നുള്ള അഞ്ച് ടൺ മരുന്നുകൾ ഇസ്രായേലിലെത്തിയത്. മരുന്ന് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് കരുതുന്ന ഹൈഡ്രോക്സി ക്ലോറോക്വിനും അതിലുണ്ടായിരുന്നു. ലോകത്ത് ഏറ്റവും അധികം ഹൈഡ്രോക്സിക്ലോറോക്വിൻ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. മുപ്പതിലേറെ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.