ഗാർഹിക പീഡന പരാതികൾ അറിയിക്കാം വാട്‌സാപ്പിലൂടെ പുതിയ പദ്ധതിയുമായി ദേശീയ വനിതാ കമ്മീഷൻ
Saturday 11 April 2020 12:23 AM IST
ന്യൂഡൽഹി :ലോക്ക് ഡൗൺ കാലത്ത് ഗാർഹിക പീഡനം വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സ്ത്രീകളെ സഹായിക്കാൻ വാട്സാപ്പ് നമ്പർ പുറത്തിറക്കി ദേശീയ വനിതാ കമ്മിഷൻ.7217735372 എന്ന നമ്പരിൽ വാട്‌സാപ്പിലൂടെ പരാതി അറിയിക്കാം. ലോക്ക് ഡൗൺ കാലത്ത് മാനസികസമ്മർദ്ദം അനുഭവിക്കുന്ന സ്ത്രീകൾക്കായി കേരളത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ ഫോണിലൂടെ കൗൺസലിംഗുകൾ നടത്തുന്നുണ്ട്.