ഉത്സവം: മതചടങ്ങുകളും ഘോഷയാത്രകളും പാടില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സാമൂഹ്യവും മതപരവുയ സംഘം ചേരലുകളും ഘോഷയാത്രകളും വിലക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ആവർത്തിച്ച് നിർദ്ദേശം നൽകി. ഉത്സവ സീസൺ കണക്കിലെടുത്താണിത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർച്ച് 24, 25, 27 തീയതികളിലും ഏപ്രിൽ 2, 3 തീയതികളിലും പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം മത സമ്മേളനങ്ങളും സാമൂഹ്യ, സാംസ്‌കാരിക ചടങ്ങുകളും സംഘം ചേരലുകളും വിലക്കിയിരുന്നു. വിലക്കുകളെയും മാർഗനിർദേശങ്ങളെയും കുറിച്ച് ജില്ലാ അധികൃതരെയും ഫീൽഡ് ഏജൻസികളെയും അറിയിക്കണം.ക്രമസമാധാന പരിപാലനത്തിന് ആവശ്യമായ എല്ലാ മുൻകരുതലും പ്രതിരോധ നടപടികളും സ്വീകരിക്കണം. സമൂഹമാദ്ധ്യമങ്ങൾ വഴി അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം. നിയമലംഘകർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം നടപടിയെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.. .