തബ് ലീഗ് സമ്മേളനം: മുൻ കോൺഗ്രസ് നേതാവിന് കൊവിഡ്
Saturday 11 April 2020 2:07 AM IST
ന്യൂഡൽഹി: തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചുവച്ച മുൻ കോൺഗ്രസ് നേതാവിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഇയാൾക്കും കൗൺസിലറായ ഭാര്യയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ,നജഫ്ഗഡ് ദീൻപുർ മേഖല പൂർണമായും അടച്ചു.
തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെന്ന് സംശയിക്കുന്നവരുടെ ഫോൺ വിവരങ്ങൾ സർക്കാർ പൊലീസിന് കൈമാറിയിരുന്നു. പൊലീസ് ഇയാളെ വിളിച്ചെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തവിവരം മറച്ചുവയ്ക്കുകയായിരുന്നു.