പഞ്ചാബിൽ സമൂഹവ്യാപനം: മുഖ്യമന്ത്രിയെ തള്ളി കേന്ദ്രം

Saturday 11 April 2020 2:32 AM IST

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌ത 27 പോസിറ്റീവ് കേസുകൾ സമൂഹവ്യാപനത്തിന്റെ ലക്ഷണമാണെന്ന മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിംഗിന്റെ പ്രസ്‌താവന വിവാദമായി. ഇത് കൂടുതൽ വഷളാകാമെന്നും ജൂലായ്-ആഗസ്‌റ്റ് മാസങ്ങളിൽ സംസ്ഥാനത്ത് 87 ശതമാനം ജനങ്ങളും രോഗബാധിതരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ സമൂഹ വ്യാപനം ഇല്ലെന്ന് ആവർത്തിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം അമരീന്ദറിന്റെ പ്രസ്‌താവനയ്‌ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി.