മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് ഊമയായ ആദിവാസി പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി, അയൽവാസി അറസ്റ്റിൽ

Sunday 12 April 2020 1:07 PM IST

കല്‍പ്പറ്റ: വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് അമ്പലവയലില്‍ സംസാരശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി താമസിക്കുന്ന കോളനിയിലെ ആദിവാസി യുവതിയുടെ ഭര്‍ത്താവായ മുനീര്‍ (38) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തി. പത്തുവയസ്സുള്ള പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയ സമയത്താണ് ബാലിക പീഡനത്തിനിരയായത്.

പെണ്‍കുട്ടി ഇപ്പോള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയ സമയത്താണ് ബാലിക പീഡനത്തിനിരയായതെന്നാണ് വിവരം. ജനനേന്ദ്രിയത്തില്‍ നിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.