എൻജിനിയറിംഗ്, ഫാ‌‌ർമസി എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാം

Thursday 16 April 2020 1:00 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാ‌ർമസി പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് സംസ്ഥാനത്തെയോ പുറത്തെയോ പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം. www.cee.kerala.gov.in ലെ ‘KEAM2020 -Online Application’ വഴി ഇന്ന് രാവിലെ 10 മുതൽ 21ന് പകൽ 12 വരെ ‘Candidate login’ ലിങ്കിൽ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും നൽകി ഹോം പേജിൽ പ്രവേശിച്ച് ‘Change Examination Centre’ ലിങ്കിലൂടെ പരീക്ഷാകേന്ദ്രം മാറ്റാം. ഇതിന് അധിക ഫീസ് ഓൺലൈനായി​ അടയ്ക്കുന്നതിനുള്ള അവസരം പിന്നീട് നൽകും. പരീക്ഷാകേന്ദ്രം മാറ്റാൻ ഒരു തവണയേ അവസരമുള്ളൂ. ഇതിനായി തപാലിലോ ഇ-മെയിലിലോ ലഭിക്കുന്ന പരാതികൾ പരിഹരിക്കില്ല. വിവരങ്ങൾക്ക് www.cee.kerala.gov.in . ഹെൽപ്പ് ലൈൻ- 0471- 2525300