കൊവിഡ് പ്രതിരോധ മരുന്ന് ഇക്കൊല്ലം അവസാനത്തോടെ : യു.എൻ
Thursday 16 April 2020 10:44 PM IST
സ്വിറ്റ്സർലാൻഡ്: കൊവിഡിനെതിരായ പ്രതിരോധ മരുന്നിന് മാത്രമെ ലോകത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനാകൂ എന്നും 2020 അവസാനത്തിന് മുമ്പ് മരുന്ന് യാഥാർത്ഥ്യമാകുമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. അമ്പതോളം ആഫ്രിക്കൻ രാജ്യങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്തുകയായിരുന്നു അദ്ദേഹം.
മരുന്ന് കണ്ടുപിടിക്കുന്നതിനായി ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം വേണം. എല്ലാ രാജ്യങ്ങളുടേയും സഹകരണം ഉറപ്പുവരുത്തണം. ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശങ്ങളിലൂടെ 47 ആഫ്രിക്കൻ രാജ്യങ്ങളെ കൊവിഡിനെതിരെ പോരാടാൻ സജ്ജമാക്കിയതായി അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ അനന്തരഫലങ്ങൾ ലഘൂകരിക്കാനുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളേയും അദ്ദേഹം പ്രശംസിച്ചു.