കൊവിഡ്: അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

Friday 17 April 2020 12:50 AM IST

ന്യൂയോർക്ക്:അമേരിക്കയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം മോനിപ്പള്ളി പുല്ലാണ്ടിയാനിക്കൽ പോൾ സെബാസ്റ്റ്യൻ (63) മരണമടഞ്ഞു.നേരത്തേ ശ്വാസകോശ രോഗം ഉണ്ടായിരുന്ന പോൾ,​ കൊവിഡ് ബാധിച്ചതോടെ 15 ദിവസമായി ചികിത്സയിലായിരുന്നു. ന്യൂയോർക്ക് ക്വീൻസിൽ ആയിരുന്നു താമസം.

അമേരിക്കയിലെ ന്യൂജഴ്സിയിൽ കൊവിഡ് ബാധിച്ച് ഇന്ത്യൻ വംശജയായ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. പ്രിയ ഖന്ന മരണമടഞ്ഞു. 43 വയസായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇവരുടെ പിതാവും ഡോക്ടറുമായ സത്യേന്ദ്ര ഖന്നയും (78)​ കൊവിഡ് ബാധിതനായി ചികിത്സയിലാണ്.