തബ്‌ലീഗ്: 11 വിദേശികൾ അറസ്റ്റിൽ

Friday 17 April 2020 2:19 AM IST

പാട്ന: ഡൽഹി നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 11 വിദേശികളെ വിസാചട്ടം ലംഘിച്ചതിന് ബിഹാറിലെ ബുക്സറിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ക്വാറന്റൈനിലായിരുന്ന ഇവർക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. യാത്രാ വിസ ദുരുപയോഗം ചെയ്ത് തബ്‌ലീഗിൽ പങ്കെടുത്തതിന് 9 ബംഗ്ലാദേശ് സ്വദേശികൾക്കെതിരെ സമസ്തിപൂരിൽ കേസുണ്ട്.