മുംബയിൽ 53 മാദ്ധ്യമപ്രവർത്തകർക്ക് കൊവിഡ്

Tuesday 21 April 2020 12:11 AM IST

മുംബയ്: നഗരത്തിലെ53 മാദ്ധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. നേരത്തേ നഗരത്തിൽ രണ്ട് മാദ്ധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാദ്ധ്യമപ്രവർത്തകർക്കിടയിൽ കൂട്ടത്തോടെ കൊവിഡ് പരിശോധന നടത്തിയത്.

ഏപ്രിൽ 1-ന് നടത്തിയ പ്രത്യേക ക്യാമ്പിൽ വച്ച് 167 മാദ്ധ്യമപ്രവർത്തകരെയാണ് ബോംബെ മെട്രോ കോർപറേഷൻ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇനിയും ഫലങ്ങൾ വരാനുണ്ട്. വിവിധ ന്യൂസ് ചാനലുകളിലെ റിപ്പോർട്ടർമാർക്കും കാമറാമാൻമാർക്കും ഫോട്ടോഗ്രാഫർമാർക്കുമാണ് കൊവിഡ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ പലർക്കും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല.