രാജ്യത്ത് കൊവിഡ് രോഗികൾ 17,656, മരണം 559

Tuesday 21 April 2020 12:15 AM IST

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 36 പേർ മരിച്ചു, 1553 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.ആകെ കേസുകൾ 17,656. മരണം 559. അനൗദ്യോഗിക കണക്കുകൾ പ്രകാരം 17,874 കേസുകൾ.568 മരണം.മുംബയ്, ഡൽഹി, പൂനെ,ഇൻഡോർ,ജയ്‌പൂർ,കൊൽക്കത്ത നഗരങ്ങളിൽ കൊവിഡ് സ്ഥിതി ഗുരുതരമാണ്

ഡൽഹി ചാന്ദ്‌നി മഹൽ പൊലീസ് സ്റ്റേഷനിലെ അഞ്ചു പൊലീസുകാർക്ക് കൂടി കൊവിഡ്. ഇതോടെ സ്‌റ്റേഷനിൽ എട്ടുപേർക്ക് കൊവിഡായി.

ബദ്രീനാഥ് ക്ഷേത്രം തുറക്കുന്നത് മേയ് 15ലേക്ക് മാറ്റി ലോക്ക് ഡൗണിനെതുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ 86,000 അസം സ്വദേശികൾക്ക് അസം സർക്കാർ 2000 രൂപ വീതം നൽകും ഇന്ത്യ 5 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ദക്ഷിണ കൊറിയയിൽ നിന്ന് വാങ്ങും.

വാരാണസി തീർത്ഥാടനം കഴിഞ്ഞെത്തിയ 127 പേരിൽ രണ്ടു പേർക്ക് തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചു.

ജമ്മു കാശ്‌മീരിൽ പുതിയ 14 കേസുകൾ കൂടി. ആകെ 368

രാജസ്ഥാനിൽ നവജാത ശിശുവിന് കൊവിഡ്. കുഞ്ഞിന്റെ മാതാപിതാക്കൾക്കും മറ്റുകുടുംബാഗങ്ങൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കർണാടകയിൽ പുതിയ അഞ്ചുകേസുകൾ.ആകെ 395.