ഇളവുകൾ പിൻവലിച്ച് പഞ്ചാബും ബംഗാളും
Tuesday 21 April 2020 12:27 AM IST
ന്യൂഡൽഹി: പഞ്ചാബും പശ്ചിമ ബംഗാളും പ്രഖ്യാപിച്ച ഇളവുകളും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് റദ്ദാക്കി. പശ്ചിമ ബംഗാളിൽ ചില മാർക്കറ്റുകൾ തുറന്നതും ഇറച്ചി വില്പന അനുവദിച്ചതും കേന്ദ്രത്തിന്റെ വിമർശനത്തിന് ഇടയാക്കിയിരുന്നു. പഞ്ചാബിൽ കാർഷിക മേഖലയ്ക്ക് മാത്രം ഇളവു നൽകും. തെലങ്കാന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മേയ് 7വരെ നീട്ടി. മേയ് മൂന്നുവരെ അധിക ഇളവുകളൊന്നും അനുവദിക്കേണ്ടെന്ന് ഡൽഹി, തമിഴ്നാട് സർക്കാരുകൾ തീരുമാനിച്ചിട്ടുണ്ട്. കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ചെറിയ തോതിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. മഹാരാഷ്ട്രയിൽ ഗ്രീൻ, ഓറഞ്ച് സോണുകളിൽ വ്യവസായങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനം അനുവദിക്കും.