ഇൻഡോറിൽ ജയിലിൽ കൊവിഡ് ബാധ
Thursday 23 April 2020 12:58 AM IST
ഭോപ്പാൽ: ഇൻഡോർ സെൻട്രൽ ജയിലിലെ ആറ് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് ജയിൽ സൂപ്രണ്ട് ലക്ഷമൺ സ്ംഗ് ഭദൗരിയ അറിയിച്ചു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 250 തടവുകാരെ മുൻകരുതലിൻ്റെ ഭാഗമായി മാറ്റിയിട്ടുണ്ട്. നാല് ജയിൽ അധികൃതരുടെയും ഒരു തടവുകാരൻ്റെയും ഫലം നെഗറ്റീവാണ്. 20 തടവുകാരുടെയും 29 ജയിലധികൃതരുടെയും ഫലങ്ങൾ ഇനിയും വന്നിട്ടില്ല.