സൈനിക ഉപഗ്രഹം വിക്ഷേപിച്ച് ഇറാൻ

Thursday 23 April 2020 1:02 AM IST

ടെഹ്​റാൻ: രാജ്യത്ത്​ കൊവിഡ്​ പടരുമ്പോഴും രാജ്യത്തെ ആദ്യ സൈനിക ഉപഗ്രഹം വിക്ഷേപിച്ച്​ ഇറാൻ.

'നൂർ" എന്ന്​​ പേരിട്ട ഉപഗ്രഹ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്​ അവകാശപ്പെട്ടു.

ഭൗമോപരിതലത്തിൽനിന്ന്​ 425കി.മി ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ്​ ഉപഗ്രഹം വിക്ഷേപിച്ചത്​. മെസഞ്ചർ എന്ന ഉപഗ്രഹ വാഹനം വഴിയായിരുന്നു വിക്ഷേപണം.