സ്പ്രിൻക്ലർ: ഇപ്പോൾ ശ്രദ്ധ കൊവിഡ് പ്രതിരോധത്തിൽ- യെച്ചൂരി

Thursday 23 April 2020 1:10 AM IST

ന്യൂഡൽഹി: വിവാദ സ്പ്രിംഗ്ലർ വിഷയത്തിൽ പിന്നീട് ചർച്ച നടത്താമെന്നും ഇപ്പോൾ പ്രധാനലക്ഷ്യം കൊവിഡ് പ്രതിരോധമാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടിയുടെ മുഴുവൻ ഘടകങ്ങളും അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റു കാര്യങ്ങളൊന്നും ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ തീരുമാനം വരട്ടെയെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.