കൊവിഡ് വ്യാപനമറിയാൻ ടെലിസർവെ

Thursday 23 April 2020 1:11 AM IST

ന്യൂഡൽഹി: കോവിഡ് ലക്ഷണങ്ങളെയും വ്യാപനത്തെയും കുറിച്ച് ജനങ്ങളിൽ നിന്ന് കൃത്യമായ പ്രതികരണം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ടെലിസർവെ നടത്തുന്നു. 1921 എന്ന നമ്പരിൽ നിന്ന് ടെലിഫോൺ വഴി നടത്തുന്ന സർവെ അംഗീകൃതമാണെന്നും എല്ലാ പൗരന്മാരും പങ്കെടുത്ത് വിവരങ്ങൾ നൽകണമെന്നും കേന്ദ്ര സർക്കാർ അഭ്യർഥിച്ചു. സംസ്ഥാനങ്ങൾ മാദ്ധ്യമങ്ങൾ വഴി സർവേയെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കണം.