ലോക്ക് ഡൗൺ കാലത്ത് ചെമ്പന് മറിയം സ്വന്തം
Wednesday 29 April 2020 1:01 AM IST
അങ്കമാലി: സിനിമാതാരം ചെമ്പൻ വിനോദ് ജോസിന് ലോക്ക് ഡൗൺ നാളിൽ പ്രണയസാഫല്യം. തന്റെ പ്രണയിനി മറിയത്തെ അങ്കമാലി സബ് റജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്ത് സ്വന്തമാക്കിയ വിവരം വിനോദ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അങ്കമാലി ബസലിക്കയ്ക്ക് സമീപം മാളിയേക്കൽ ജോസിന്റെയും ആനിയുടെയും മകനാണ് ചെമ്പൻ വിനോദ്. കോട്ടയം ശാന്തിപുരം ചക്കുങ്കൽ തോമസ് ചാക്കോയുടെ മകളാണ് സൈക്കോളജിസ്റ്റായ മറിയം. ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹമാണിത്. ആദ്യഭാര്യയും മകനും വിദേശത്താണ്.