കൊവിഡ് പരിശോധനാ കിറ്റ് നിർമ്മാണം മേയിൽ: കേന്ദ്രം
Wednesday 29 April 2020 1:40 AM IST
ന്യൂഡൽഹി: കൊവിഡ് രോഗം കണ്ടെത്താൻ ഉപയോഗിക്കുന്ന ആർ.ടി.പി.സി.ആർ, ആന്റിബോഡി ടെസ്റ്റുകളുടെ കിറ്റ് മേയ് മുതൽ ഇന്ത്യയിൽ നിർമ്മിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. നടപടികൾ അന്തിമഘട്ടത്തിലാണ്. പ്രതിദിനം ഒരു ലക്ഷം പരിശോധന നടത്താനുളള സംവിധാനം ഒരുക്കും. ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചാൽ നിർമാണവുമായി മുന്നോട്ടു പോകാനാകുമെന്നും ഹർഷവർധൻ പറഞ്ഞു.
നിലവിൽ ഇറക്കുമതി ചെയ്യുന്ന കൊവിഡ് പരിശോധനാ കിറ്റുകൾ അപര്യാപ്തമാണെന്നും കുറച്ചു ദിവസത്തേക്കേയുള്ളൂവെന്നും ആക്ഷേപമുണ്ട്.