നേരിയ കൊവിഡ് ബാധിതർക്ക് വീട്ടിലെ ക്വാറന്റൈൻ മതി
#പുതിയ നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി: കൊവിഡ് ബാധ നേരിയ തോതിലെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ അവർക്ക്
വീട്ടിൽ ക്വാറന്റൈനിൽ കഴിയാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗനിർദ്ദേശം.
കൃത്യമായ വിവരങ്ങൾ 24മണിക്കൂറും ആശുപത്രി അധികൃതർക്ക് ലഭ്യമാക്കാൻ സഹായി ഉണ്ടാവണം.
മാർഗരേഖ :
1. കുടുംബത്തിലെ മറ്റുള്ളവരുമായി സമ്പർക്കം പാടില്ല.
2.സഹായി ഡോക്ടറുടെ ഉപദേശ പ്രകാരം ഹൈഡ്രോക്‌സി ക്ളോറോക്വിൻ ഗുളിക കഴിക്കണം.
3. ആരോഗ്യ സേതു ആപ്പിൽ രജിസ്‌റ്റർ ചെയ്യണം. തുടർ പരിശോധനയ്‌ക്കായി ജില്ലാ സർവലൻസ് സംഘവുമായി സഹകരിക്കണം.
4.വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനുള്ള സാക്ഷ്യപത്രം നൽകണം.
5.ശ്വാസം മുട്ടൽ, നെഞ്ച് വേദന, മാനസിക ബുദ്ധിമുട്ട്, എഴുന്നേൽക്കാൻ ബുദ്ധിമുട്ട്, ചുണ്ടിലും മുഖത്തും നീലിക്കൽ തുടങ്ങിയവ അനുഭവപ്പെട്ടാൽ മെഡിക്കൽ ഓഫീസറെ അറിയിക്കണം.
6.പരിശോധനാഫലം നെഗറ്റീവായാൽ ക്വാറന്റൈൻ അവസാനിപ്പിക്കാം