ആർട്ടിക്കിനെ പഠിക്കാൻ സാറ്റലൈറ്റുമായി റഷ്യ
മോസ്കോ: ആർട്ടിക് കാലവസ്ഥയും പരിസ്ഥിതിയും നിരീക്ഷിക്കുന്നതിന് ആദ്യമായി ആർക്റ്റിക- എം സാറ്റലൈറ്റ് വിക്ഷേപിക്കാനൊരങ്ങി റഷ്യ. ആർക്റ്റിക എം സാറ്റലൈറ്റിന്റെ റോഡിയോ -ഇലക്ട്രോണിക് ടെസ്റ്റുകൾ നടന്നുവരികയാണെന്നും ഈ വർഷം അവസാനം അവസാനത്തോടെ വിക്ഷേപിക്കുമെന്നും ലാവോച്കിൻ എയറോസ്പൈസ് കമ്പനി ഡയറക്ടർ ജനറൽ വ്ലാദ്മിർ കോൾമൈകോവ് അറിയിച്ചു. ആർക്റ്റിക എം സാറ്റലൈറ്റ് 2020 ഡിസംബറിൽ ഒമ്പതിന് കസാഖിസ്ഥാനിലെ ബൈകനൂർ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിക്കുക. സോയൂസ്-2.1 ബി കാരിയർ റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണമെന്നും റിപ്പോർട്ടുണ്ട്. പോളാറിലെ കാലാവസ്ഥെയ കുറിച്ച് കൃത്യമായി വിവരങ്ങൾ നൽകാൻ കഴിവുള്ള കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണ് ആർക്റ്റിക. ഇതിന്റെ വിക്ഷേപണത്തോടെ കാലവസ്ഥ വ്യതിയാനങ്ങളെ കുറിച്ചുള്ള പഠനവും മെച്ചപ്പെട്ട കാലവസ്ഥാ പ്രവചനവും സാദ്ധ്യമാകുമെന്നാണ് സൂചന. രണ്ടാമത്തെ ആർക്റ്റിക എം സാറ്റലൈറ്റ് നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. 2023ൽ അത് വിക്ഷേപിക്കാനാകുമെന്നും കോൾമൈകോവ് അറിയിച്ചു.